ടിക് ടോക്കിലൂടെ ശ്രദ്ധ നേടിയ ഫുക്രു, റാഫി, പ്രബിന്, സന്ധ്യ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് തല്ലുംമ്പിടി. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.
പ്രജിന് പ്രതാപ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡിക്കും, ആക്ഷനും പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സുമേഷ് പരമേശ്വര്‍ ആണ്.
പി സിനിമാസിന്റെ ബാനറില്‍ സജിത അജിത്, സോണിയ മാനുവല്‍, ദിവ്യവൃദ്ധി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ടിക് ടോക്കിലെ പതിനഞ്ചോളം താരങ്ങള്‍ ആണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. രതീഷ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക