ഭാരവാഹികളുടെ ജംബോ പട്ടികക്കെതിരായ വിമർശത്തെ എതിർത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി ഭാരവാഹികളുടെ എണ്ണം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെക്കാൾ കുറവാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.
പുനസംഘടനാ ചർച്ചകളിൽ മതിയായ കൂടിയാലോചനകൾ ഇല്ലെന്ന് കെ. മുരളീധരൻ അടക്കമുള്ളവരുടെ വിമർശനത്തെയും മുല്ലപ്പള്ളി തള്ളി
കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനം ഉടനുണ്ടാകും എന്ന സൂചനയും മുല്ലപ്പള്ളി നൽകി.
ഭാരവാഹികളുടെ എണ്ണം കൂടുകയും ഭാരവാഹി പ്രഖ്യാപനം രണ്ട് ഘട്ടമായി ഇറക്കാൻ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജംബോ പട്ടികക്കെതിരായ വിമർശനങ്ങളെ കെപിസിസി പ്രസിഡന്റ് പ്രതിരോധിക്കുന്നത്.
കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനം ഉടനുണ്ടാകും എന്ന സൂചനയും മുല്ലപ്പള്ളി നൽകി. അതേസമയം ജംബോ പട്ടികക്ക് എതിരായ നിലപാട് ആവർത്തിക്കുകയാണ് കെ. മുരളീധരൻ ചെയ്തത്.
കെപിസിസി പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ നടന്ന കെപിസിസി രാഷ്ട്രീയ സമിതിയിൽ എല്ലാം പട്ടിക പാടില്ലെന്ന് പൊതുവികാരമായി ഉയർന്നത് ഇതിനെതിരെയാണ് പുതിയ ഭാരവാഹി പട്ടിക എന്ന് ഒന്നു കൂടിയാണ് പാർട്ടിക്കകത്ത് പുറത്തും വിമർശനം ഉയർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക