ഭോപ്പാല്‍: സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മിച്ച ശൗചാലയത്തിന്റെ ഭിത്തി തകര്‍ന്നു വീണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ടു കുട്ടികള്‍ മരിച്ചു. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. രാജ (7) പ്രിന്‍സ് (6) എന്നിവരാണ് മരിച്ചത്.
ശൗചാലയത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചതായി ജില്ലാ പഞ്ചായത്ത് സിഇഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക