സ്പോർട്സ് മോട്ടിവേഷനൽ സിനിമകൾ പലതും നാം കണ്ടിട്ടുണ്ടാകും. എന്നാൽ സ്പോർട്സും മോട്ടിവേഷനും മാസ്സിനും മസാലയ്ക്കും ഒപ്പം ചേർത്ത് ദീപാവലിക്ക് അറ്റ്ലിയും വിജയ്യും ഒരുക്കിയ ഒന്നാംതരം സദ്യയാണ് ബിഗിൽ.
ഉടനീളം വിസിലടിച്ചു കാണാവുന്ന ആവേശ രംഗങ്ങൾ നിറഞ്ഞ ചിത്രം. ക്ലീഷേ രക്ഷക വേഷങ്ങളിൽനിന്നു വിജയ് എന്ന താരം പുറത്തെത്തിയത് കൂടുതൽ കരുത്തനായിട്ടെന്നു വെളിവാക്കുന്നു ഈ സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക