നാവികസേനയിലെ സെയിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് തസ്തിയിലെ 2200 ഒഴിവുകളിലേക്കും ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് തസ്തികയിലെ 500 ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് അവസരം.
2000 ഓഗസ്റ്റ് ഒന്നിനും 2003 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരാകണം.ശമ്പളം 21,700-69,100. വിശദ വിവരങ്ങൾക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 2020 ഫെബ്രുവരിയിലായിരിക്കും എഴുത്തുപരീക്ഷ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 18.
പ്രതികരിക്കാൻ ഇവിടെ എഴുതുക