സ്പീഡ് ട്രാക്ക് എന്ന സിനിമക്ക് ശേഷം എസ് എൽ പുരം ജയസൂര്യ ദിലീപിനെയും തമിഴ് നടൻ അർജുനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ജാക്ക് ആൻഡ് ഡാനിയൽ ആണ് ഈ മാസത്തിലെ പ്രധാന റിലീസുകളിൽ ഒന്ന്.
ഷിബു തമീൻസ് നിർമിക്കുന്ന ചിത്രത്തിൽ അശോകൻ, സൈജു കുറുപ്പ് തുടങ്ങിയവരും മുഖ്യ വേഷങ്ങൾ ചെയ്യുന്നുണ്ട്. ഒന്നര വർഷത്തിനിടെ 14 തവണ കൊള്ളയടി നടത്തിയ, വിരലടയാളമോ പേരോ മുഖമോ പോലും ശേഷിപ്പിക്കാതെ മുങ്ങി നടക്കുന്ന വിരുതൻ. ഇയാളെ പൂട്ടിക്കെട്ടാനുള്ള ഉദ്യമവുമായി എത്തുന്ന അന്വേഷണ ഉദ്യോഗസ്ഥൻ. ഇവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണാത്മക ത്രില്ലറാണ് ജാക്ക് ആൻഡ് ഡാനിയേൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക