തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഐഎന്‍എക്സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ചിദംബരം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നും പൊതുസമൂഹത്തിലുള്ള വില ഇടിക്കാനാണെന്നുമാണ് ചിദംബരത്തിന്റെ വാദം. സിബിഐ കേസില്‍ സുപ്രിംകോടതി ജാമ്യം നല്കിയതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങള്‍ വ്യക്തമാക്കി ഇടക്കാല ജാമ്യം വേണമെന്ന ചിദംബരത്തിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക