സംസ്ഥാന സ്കൂൾ കായികമേളയിൽ ലോംഗ്ജംപിലെ ദേശീയ റെക്കോർഡ് തകർത്ത് ആൻസി സോജൻ. സീനിയർ പെൺകുട്ടികളുടെ ലോംഗ്ജംപിലാണ് ആൻസി റെക്കോർഡോടെ സ്വർണം നേടിയത്. 6.24 മീറ്റർ ദൂരമാണ് ആൻസി ചാടിയത്.
ഏഴ് ഫൈനലുകൾ പൂർത്തിയാകുമ്പോൾ രണ്ട് വീതം സ്വർണ്ണവും വെള്ളിയും വെങ്കലവുമടക്കം 18 പോയിൻ്റുമായി പാലക്കാടാണ് മുന്നിട്ടു നിൽക്കുന്നത്. രണ്ട് സ്വർണ്ണമടക്കം 10 പോയിൻ്റുള്ള എറണാകുളം രണ്ടാമതുണ്ട്.
തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ വിദ്യാർഥിനിയാണ് ആൻസി. രണ്ടാം സ്ഥാനം നേടിയ പ്രഭാവതിയും ദേശീയ റിക്കാർഡിനൊപ്പം എത്തി. 6.05 മീറ്റർ ദൂരമാണ് പ്രഭാവതിയുടെ ദൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക