കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് ദേവസ്വം ബെഞ്ച് വിധി.സ്പെഷ്യൽ സർവീസ് നടത്തുന്ന 504 ബസുകൾക്കായാണ് പരിചയ സമ്പന്നരായ 1386 ഡ്രൈവർമാരെ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കുന്നത്.
1386 പേരെ പിഎസ്സി ലിസ്റ്റിൽ നിന്ന് താൽക്കാലികമായി നിയമിക്കാം. അതേസമയം പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനെ ഹൈക്കോടതി വിലക്കി.
തീർത്ഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും പമ്പ -നിലയ്ക്കൽ റൂട്ടിൽ പരിചയസമ്പത്തുള്ള ഡ്രൈവർമാർ വേണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടിരുന്നു.
ശബരിമല വരുമാനത്തിൽ വൻ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ആദ്യ ദിവസത്തെ വരുമാനം 3 കോടി 32 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 1.28 ലക്ഷം രൂപയുടെ വർധനവാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകർ കൂടുതലായി ദർശനത്തിനെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക