മനുഷ്യന്റെ ജീവിതത്തില്‍ സുഹൃത്തായി എത്തി അവന്റെ സന്തോഷങ്ങളെയും സ്വപ്നങ്ങളെയും തച്ചുടക്കുന്ന മരണത്തിന്റെ വ്യാപാരി ആയ പുകവലി എന്ന ശീലത്തിന്റെ ഇരുണ്ട ഉള്‍ക്കാഴ്ചകളിലേക്ക് പ്രതിഫലപ്പിച്ച് ‘ഹരം’ ‘ എന്ന ഹൃസ്വചിത്രം. സോഷ്യൽ മീഡിയ കീഴടക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
അണ്‍സങ് ഹീറോസ് എന്ന ഡോക്യൂമെന്ററിയിലൂടെ ശ്രദ്ധേയനായ ബാബുരാജ് അസാരിയാണ്.
പ്രിജിന് അലെക്സ്, സുജി എസ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചു, ഷാഹിന്‍ ഷൈലജ, സുജി എസ് നായര്‍, പ്രിജിന് അലക്സ്, ദിവ്യാ ഉല്ലാസ് മാസ്റ്റര്‍ അബാന്കുട്ടന്, വിശാഖ് കരുണാകരന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
വിശാഖ് കരുണാകരന് രചനയും സിബിന് ചന്ദ്രന് ഛായാഗ്രഹണവും സിദ്ധാര്‍ഥ പ്രദീപ് സംഗീതവും അഭിഷേക് വി എസ് എഡിറ്റിംഗും മ്യൂസിക് മോങ്ക്സ് സൗണ്ട് ഡിസൈനും സന്ദീപ് ഫ്രാടിയാന് ടൈറ്റില്‍ വി എഫ് എക്സും വിഷ്ണു വി എച്ച് ആര്‍ട്ട് ഡയറക്ഷനും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍ വിപിന്‍ രാജും ഉണ്ണി നാലച്ചിറയുമാണ്.
ആഷിഖ് ഹുസൈന്, വിഷ്ണു എം നായര്‍, അഖില്‍ കൃഷ്ണന് എന്നിവര്‍ സഹസംവിധാനവും ഫിര്‍ദൗസ് നിസാര്‍ അസ്സോസിയേറ്റ് ക്യാമറാമാനും സൂരജ് ആര് എസ് നിശ്ചല ഛായാഗ്രഹണവും സുജി എസ് നായര്‍ സബ്ടൈറ്റില്‍സും ഡോക്ടര്‍ ജുംഷി ഡബ്ബിങ്ങും അര്ജുന് എന്‍ പോസ്റ്റര്‍ ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു.
ഷോർട്ട് ഫിലിം കാണാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക