കണ്ണൂര്‍: കൊട്ടിയൂരില്‍ പലചരക്ക് കടയ്ക്ക് തീപിടിച്ചു, തീ മറ്റ് കടകളിലേക്കും പടര്‍ന്നു. അഞ്ച് കടകള്‍ കത്തി നശിച്ചെന്നാണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
പുലര്‍ച്ചെ മൂന്നിനായിരുന്നു തീപിടിത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക