കണ്ണൂർ: പഴയങ്ങാടി രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റ മഹോത്സാവത്തിന് ഡിസംബർ ഒന്നിന് തുടക്കമാകും. ഡിസംബർ ഒന്നിന് വൈകിട്ട് നാലിന് വയലപ്ര അണിയിക്കര പൂമാല ഭഗവതി ക്ഷേത്രം, അടുത്തിലതെരു ഭഗവതി ക്ഷേത്രം, മുണ്ടയാട്ടമ്പലം, ധര്‍മശാസ്താ ക്ഷേത്രം അടുത്തില വയലപ്ര, ചെറുതാഴം ഉളിയത്ത് കൃഷ്ണന് മതിലകം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര വൈകിട്ട് ആറോടെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് ദീപാരാധന നടക്കും.
ഡിസംബർ രണ്ടിന് രാവിലെ ഗണപതിഹോമം, പ്രാസാദ ശുദ്ധി, വിശേഷാൽ പൂജകൾ. വൈകുന്നേരം നാല് മണിക്ക് കൊടിയേറ്റം തുടർന്ന് ദീപാരാധന, ശ്രീഭൂതബലി, തിടമ്പ് നൃത്തം, അത്താഴ പൂജ. രാത്രി 7.30 ന് സാംസ്കാരിക സമ്മേളനവും തുടർന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യ എന്നിവ നടക്കും.
ഡിസംബർ മൂന്നിന് രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വൈകുന്നേരം അഞ്ചു മണിക്ക് ദീപാരാധന, തിടമ്പ് നൃത്തം, അത്താഴ പൂജ. രാത്രി 8 മണിക്ക് ഗോത്ര പെരുമ കലാമേള എന്നിവ നടക്കും.
ഡിസംബർ നാലിന് രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വൈകുന്നേരം അഞ്ചു മണിക്ക് ദീപാരാധന, തിടമ്പ് നൃത്തം, അത്താഴ പൂജ. രാത്രി 8.30 മുതൽ പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന നാട്ട്യരാവ് എന്നിവ നടക്കും.
ഡിസംബർ അഞ്ചിന് രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ. രാവിലെ 8 മുതൽ ഉത്സവബലി. വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്രകലാ അക്കാദമി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന തായമ്പക. തുടർന്ന് ദീപാരാധന, രഥ പൂജ, അഷ്ടപദി രഥോത്സവം. തുടർന്ന് കനകവർഷം എന്നിവ നടക്കും.
ഡിസംബർ ആറിന് രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ. വൈകുന്നേരം അഞ്ചു മണിക്ക് കേളി. 6.30 ന് ദീപാരാധന, പല്ലക്ക് പൂജ, പല്ലക്കെഴുന്നള്ളിപ്പ്. തുടർന്ന് ശ്രീഭൂതബലിയും പള്ളിവേട്ടയും നടക്കും.
ഡിസംബർ ഏഴിന് രാവിലെ പള്ളിയുണർത്തൽ, അഭിഷേകം, ഗണപതി ഹോമം, ഉഷ പൂജ. രാവിലെ 9 മണിക്ക് ആറാട്ടുബലി, ആറാട്ടെഴുന്നെള്ളിപ്പ്, ക്ഷേത്ര കുളത്തിൽ ആറാട്ട്, തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കൽ. തുടർന്ന് ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക