നടൻ ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ വിഷയത്തിൽ സമവായ ചർച്ച അഞ്ചാം തീയതിയോ അതിന് ശേഷമോ നടത്താൻ സിനിമാ സംഘടനകൾ തീരുമാനിച്ചു.
താരസംഘടനയായ എ.എം.എം.എ ഭാരവാഹികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിക്കഴിഞ്ഞു.
ഷെയ്ൻ നിഗം നായകനായ മുടങ്ങിയപ്പോയ വെയിൽ, ഖുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കണമെന്ന് നിർമാതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരിന്നു.
വിലക്ക് പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷെയ്ൻ താരസംഘടനയായ എ.എം.എം.എയെ സമീപിച്ചിരുന്നു.
സമവായ ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ചലചിത്രമേഖലയിലെ സംഘടനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക