കാസര്‍ഗോഡ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവതി കീഴടങ്ങിയതായി റിപ്പോർട്ട്. എറണാകുളം വൈറ്റില സ്വദേശിനിയും തൃക്കരിപ്പൂര്‍ ഉടുമ്ബുന്തല സ്വദേശി അബ്ദുല്‍ റാഷിദിന്റെ ഭാര്യയുമായ ആയിഷ എന്ന സോണി സെബാസ്റ്റ്യനാണ് കീഴടങ്ങിയത്.
ദേശീയ അന്വേഷണ ഏജന്‍സിയാണ് കീഴടങ്ങിയവരില്‍ മലയാളി യുവതി ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക