എറണാകുളം: പങ്കാളിയായിരുന്ന ആളിൽ നിന്നും വധഭീഷണി നേരിടുന്നതായി നടി അഞ്ജലി അമീര്‍, ലൈവിൽ പൊട്ടിക്കരഞ്ഞും സഹായമഭ്യർഥിച്ചും ആണ് നടി എത്തിയത്. ഒരുമിച്ച് ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും, ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായി അഞ്ജലി പറയുന്നു. ആത്മഹത്യയുടെ വക്കിലാണ് താന്‍. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് ലൈവില്‍ അഞ്ജലി പറഞ്ഞു.
https://www.facebook.com/anjali.ameer.39/videos/472568430040215/
അയാളുടെ വീട് കൊടുവള്ളിയിലാണ്. അനസ് വി സി എന്നാണ് അയാളുടെ പേര്. മുഹമ്മദ് വിസി എന്നാണ് അയാളുടെ പിതാവിന്റെ പേര്. കൊടുവള്ളി കിഴക്കോത്താണ് അവരുടെ വീട്. നിങ്ങള്‍ക്ക് മകനെ വളര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ കൊന്നു കളഞ്ഞേക്കെന്നും അഞ്ജലി അനസിന്റെ വീട്ടുകാരോട് ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക