ചെന്നൈ: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി എല്‍.ഐ.സി ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ഫീസ് ഒഴിവാക്കി.
ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഉപഭോക്താക്കള്‍ നടത്തുന്ന പ്രീമിയം പുതുക്കല്‍, അഡ്വാന്‍സ് പ്രീമിയം അടയ്ക്കല്‍, വായ്പാ തിരിച്ചടവ്, പലിശ അടവ് എന്നിവയ്ക്കുള്ള ഫീസാണ് ഡിസംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന വിധം ഒഴിവാക്കിയത്.
ഇതോടെ, എല്ലാ ഡിജിറ്റല്‍ ഇടപാടുകളും സൗജന്യമായിട്ടുണ്ട്. ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്കായി മൈ എല്‍.ഐ.സി (MyLIC) ആപ്പ് ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക