ന്യൂഡല്‍ഹി: തന്നെ തൊടാന്‍ ഒരാള്‍ക്കും സാധിക്കില്ലെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ. തന്റെ സത്യസന്ധത നിങ്ങള്‍ക്ക് മുമ്പാകെ തെളിയിക്കുമെന്നും നിത്യാനന്ദ വ്യക്തമാക്കി.
ഒരാള്‍ക്കും എന്നെ തൊടാന്‍ കഴിയില്ല. ഞാന്‍ പരമശിവനാണ്. മനസിലായോ? വിവേകശൂന്യമായ കോടതിക്ക് എന്നെ വിചാരണ ചെയ്യാനാവില്ല – നിത്യാനന്ദ അവകാശപ്പെട്ടു.
നവംബര്‍ 22 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയിലാണ് നിത്യാനന്ദ പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. എവിടെ വെച്ച് ചിത്രീകരിച്ച വിഡിയോ ആണെന്നും ദൃശ്യങ്ങളില്‍ നിന്ന്വ്യക്തമല്ല.
ബലാത്സംഗ, പീഡന, ക്രിമിനല്‍ കേസുകളിലെ പ്രതിയായ നിത്യനാന്ദ എക്വഡോറില്‍ സ്വന്തമായി വിലക്കുവാങ്ങിയ സ്വകാര്യ ദ്വീപ് കൈലാസം എന്ന ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചിരുന്നു.
സ്വന്തമായി പതാകയും ചിഹ്നവും രണ്ടു നിറത്തിലുള്ള പാസ്പോര്‍ട്ടും തന്റെ അനുയായികളായ പത്തുപേരടങ്ങിയ മന്ത്രിസഭയും വരെ ഹിന്ദു പരമാധികാര റിപ്പബ്ലിക്കായ കൈലാസത്തില്‍ നിത്യാനന്ദ രൂപവത്കരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
https://twitter.com/YippeekiYay_DH/status/1197818470349463552
നിത്യാനന്ദക്ക് രാഷട്രീയാഭയം നല്‍കിയെന്ന വാര്‍ത്തകള്‍ എക്വഡോര്‍ നിഷേധിച്ചിരുന്നു. നിത്യാനന്ദക്ക് ഭൂമി വാങ്ങാന്‍ സഹായം നല്‍കിയിട്ടില്ല.
അഭയം നല്‍കണമെന്ന ആവശ്യവുമായി നിത്യാനന്ദ സമീപിച്ചുവെങ്കിലും അഭ്യര്‍ഥന തള്ളിയതായും എക്വഡോര്‍ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക