ഒറ്റപ്പാലം: ഒറ്റപ്പാലം പത്തന്‍കുളം യു.പി സ്കൂളിലെ ക്ലാസ് മുറിയില്‍ നാല് വയസുകാരിയെ പൂട്ടിയിട്ടു. ഇന്നലെ വൈകീട്ടാണ് സംഭവം. കുട്ടി ക്ലാസിലിരുന്ന് ഉറങ്ങിപ്പോയതറിയാതെ അധികൃതര്‍ ക്ലാസ് പൂട്ടിപ്പോവുകയായിരുന്നു.
എല്‍.കെ.ജി വിദ്യാര്‍ത്ഥിനി വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ക്ലാസ് മുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മാപ്പ് പറഞ്ഞെന്ന് പ്രധാനാധ്യാപിക പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക