ആരോഗ്യത്തിനു വേണ്ടി ഒരു ജ്യൂസ് കുടിച്ചാലോ?? തിരക്കേറിയ ജീവിതത്തിനിടെ ആരോഗ്യ സംരക്ഷണം കീറാമുട്ടിയാകുന്നവര്ക്കു മുന്നില്‍ ശുദ്ധമായ പഴച്ചാറുകളുടെ ലോകം തുറന്നിടുകയാണ് രണ്ട് യുവ എന്‍ജിനീയര്‍മാര്‍.
തിരുവനന്തപുരം സ്വദേശികളായ സുജിത്തും അശ്വദേവും ചേര്‍ന്നു കഴക്കൂട്ടത്ത് തുടങ്ങിയ ‘ഗ്രീന്‍ ഹാബിറ്റോ’ എന്ന സംരംഭം ആരോഗ്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്ക്കിടയിലും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലും ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.
‘ഒരു കപ്പ് നിറയെ ആരോഗ്യം’ എന്നതാണു ഗ്രീന്‍ ഹാബിറ്റോ മുന്നോട്ടുവയ്ക്കുന്ന ആശയം. പഴച്ചാറിലെ പരിശുദ്ധികൊണ്ട് ഗ്രീന്‍ ഹാബിറ്റോയില് തയാറാകുന്ന ഓരോ കപ്പ് ജൂസും അക്ഷരാര്‍ഥത്തില്‍ നിറയെ ആരോഗ്യംതന്നെയാണ്.
കഴിഞ്ഞ മേയിലാണ് ഗ്രീന്‍ ഹാബിറ്റോയ്ക്കു തുടക്കമിടുന്നത്. വെള്ളമോ പഞ്ചസാരയോ കളറോ ഒന്നും ഉപയോഗിക്കാതെ ശുദ്ധമായ പഴച്ചാറിനായി ഒരു ഇടം എന്ന നിലയ്ക്കാണു ഗ്രീന്‍ ഹാബിറ്റോ തുറക്കുന്നത്. നിരവധി സ്മൂത്തീസും, കോള്‍ഡ് പ്രസ്ഡ് ജൂസുമാണ് ഇവിടുത്തെ സ്പെഷ്യല്‍ വിഭവങ്ങള്‍.
ജിമ്മില്‍ പോകുന്നവര്ക്കായാണു സ്മൂത്തീസ് ഒരുക്കുന്നത്. ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തില്‍ തത്പരരായവരെ ഉദ്ദേശിച്ചാണ് കോള്‍ഡ് പ്രസ്ഡ് ജൂസുകള്‍. ഇതുകൂടാതെ ശുദ്ധ പഴച്ചാറുകള്‍ മാത്രമായും പഴങ്ങള്‍ ഉപയോഗിച്ചുള്ള സാന്‍വിച്ചുകളും ഇവിടെയുണ്ട്.
പഞ്ചസാരയ്ക്കു പകരം തേന്‍ ഉപയോഗിക്കുന്നുവെന്നതും ഗ്രീന്‍ ഹാബിറ്റോയുടെ പ്രത്യേകത.
തിരുവനന്തപുരത്തുള്ള ഗ്രീൻ ഹാബിറ്റോ ജ്യൂസറിയുടെ വിശേഷങ്ങൾ കാണാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക