പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന സിനിമാക്കാര്‍ക്ക് രാജ്യസ്നേഹമില്ലെന്ന് ബി.ജെ.പി.യുടെ മുന്‍ അദ്ധ്യക്ഷനും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്.
പൗരത്വ നിയമത്തിനെതിരെ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ചലച്ചിത്ര, സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.
നടിമാരായ നിമിഷാ സജയന്, റിമ കല്ലിങ്കല്‍, അനാര്‍ക്കലി മരിക്കാര്‍, അര്‍ച്ചന പത്മിനി, നടന്മാരായ ഷെയ്ന് നിഗം, മണികണ്ഠന്, സംവിധായകരായ കമല്‍, രാജീവ് രവി, ആഷിക് അബു, ഗീതു മോഹന്‍ദാസ്, എഴുത്തുകാരന് ഉണ്ണി. ആര്, സംഗീത സംവിധായകന് ഷഹബാസ് അമന്, തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്, ഛായാഗ്രാഹകന്‍ വേണു, അന്‍വര്‍ അലി, സി.ആര്. നീലകണ്ഠന് തുടങ്ങി നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. വാസ്കോ സ്ക്വയറില്‍ നടന്ന സംഗീത സദസില്‍ ഊരാളി, ഷഹബാസ് അമന്, കരിന്തലക്കൂട്ടം, രശ്മി സതീഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക