ഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ ജാമിയ വിദ്യാര്‍ത്ഥികളുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക്. ഇന്ന് സര്‍വലാശാലക്ക് മുന്നില്‍ പ്രതിഷേധം തുടരും.
ഇന്നലെ നിരോധനാജ്ഞ ലംഘിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയത്. ഡല്‍ഹി പൗരത്വ ഭേദഗതി പിന്‍വലിക്കുന്നതുവരെ സമരം നടത്തുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനം.
ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ മണ്ഡി ഹൗസ് പരിസരത്ത് പൊലീസ് നിരോധാനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് നൂറുകണിക്കിന് പ്രതിഷേധക്കാര്‍ മണ്ഡി ഹൗസില്‍ ഒത്തുകൂടി.
മാര്‍ച്ചിന് പിന്തുണയറിയിച്ച് ജെഎന്‍യു, ദില്ലി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളും ഭീം ആര്‍മി, സ്വരാജ് അഭിയാന് പ്രവര്‍ത്തകരും എത്തിയിരുന്നു. ഭേദഗതി പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക