Home BANKING പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി. കേന്ദ്ര ആദായ നികുതി വകുപ്പാണ് ഇക്കാര്യമറിയിച്ചത്. ഡിസംബർ 31 ആയിരുന്നു നേരത്തെ അനുവദിച്ചിരുന്ന അവസാന തീയതി.ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി ഫയലിംഗ് നടത്താന്‍ സാധിക്കില്ല.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട തിയതി പലപ്പോഴായി അദായ നികുതി വകുപ്പ് നീട്ടിയിരുന്നു. ആദായനികുതി വകുപ്പിന്‍റെ ഇ-ഫയലിംഗില്‍ തീര്‍ത്തും ലളിതമായി ആധാറും പാനും ബന്ധിപ്പിക്കാം. ഇതിന് ആധാറും പാന്‍ നമ്പറും നല്‍കിയ ശേഷം ഒടിപി വഴിയോ അല്ലാതെയോ ബന്ധിപ്പിക്കാം.  ആധാര്‍ നേരത്തെ  പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാൻ കഴിയും.NEWS DESK REAL NEWS KERALA..

Also Read :  സഞ്ജു സാംസനെ അടുത്ത ആരുമായി താരതമ്യം ചെയ്യേണ്ടതില്ല. അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ദി സഞ്ജു സാംസണാണ്; തരൂരിനെ കൊട്ടി ഗൗതം ഗംഭീര്‍