മലപ്പുറം: പ്രശസ്ത ഫുട്ബോൾ താരം ധനരാജ് ഫുട്ബോള്‍ ടൂര്‍ണ്ണമെൻറ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കല്‍ സംഘവും പരിശോധിച്ചശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മലപ്പുറത്ത് 48ാമത് ഖാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്നിടെ നെഞ്ചുവേദന അനുഭവപ്പെട്ട ധനരാജ് റഫറിയോട് വിവരം പറഞ്ഞതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.
കളിയുടെ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രംശേഷിക്കെയാണ് ധനരാജ് കുഴഞ്ഞുവീണത്. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കല്‍ സംഘവുമെത്തി പരിശോധിച്ച് ഉടൻ തന്നെ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ചു.
എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ധനരാജിന്റെ ജീവന് രക്ഷിക്കാനായില്ല. പെരിന്തല്‍മണ്ണ ടീം അംഗമാണ് ധനരാജ്. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധനരാജ് മുന്‍ സന്തോഷ് ട്രോഫി താരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക