നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ugcnet.nta.nic.in എന്ന വെബ്സൈറ്റില്‍ ഫലം അറിയാനാകും.
രാജ്യവ്യാപകമായി 219 നഗരങ്ങളില്‍ 700 കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ നടത്തിയത്. 81 വിഷയങ്ങളിലായി 7,93,813 പേര് പരീക്ഷയെഴുതി. 5092 പേര് ജൂനിയര്‍ റിസേര്‍ച്ച് ഫെലോഷിപ്പും 60,147 പേര് അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതയും നേടി.
ഫലം പ്രസിദ്ധീകരിച്ചതിനൊപ്പം ഏറ്റവും പുതിയ ഉത്തരസൂചികയും എന്‍.ടി.എ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഓരോ വിഷയത്തിന്റെയും കാറ്റഗറി തിരിച്ചുള്ള കട്ട്ഓഫ് മാര്‍ക്കും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക