ഇന്ന് കാൻസർ എന്ന രോഗം പടർന്നു പിടിക്കുന്നത് നിസാരമായ ശീലങ്ങളിലൂടെയും ഉപയോഗങ്ങളിലൂടെയുമാണ്. നമ്മൾ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളിൽ പോലും പല രോഗങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. ക്യാൻസർ പോലെ ഒരുപാട് മാരക രോഗങ്ങൾക്കു കാരണക്കാർ ഇവരൊക്കെ തന്നെയാണ്.
അതിൽ ചിലതു ഈ വർഷം ഉപേക്ഷിച്ചാൽ ഉണ്ടാക്കുന്ന രോഗങ്ങളുടെ കാഠിന്യം കുറക്കാം. ചില രോഗങ്ങൾ ഒഴിവാക്കുകയും ചെയ്യാം.
ചൂടു ചായയും കാപ്പിയും വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. ചൂട് ചായയും കാപ്പിയും കുടിക്കുന്നതിലൂടെ അത് പലപ്പോഴും അന്നനാള ക്യാൻസർ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.
ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ ഇത്തരം ക്യാൻസർ ഉണ്ടാവുന്നതിനുള്ള സാധ്യതയെ ഇല്ലാതാക്കാവുന്നതാണ്.
ചൂടുചായയും കാപ്പിയും ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ഇത് പോലുള്ള മാരക രോഗത്തിന് കാരണമാകുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.
ആഹാര സാധനങ്ങളിൽ നിന്ന് മാത്രമല്ല നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങളിൽ ചിലതും മാറ്റേണ്ടതുണ്ട്. അതിലൊന്നാണ് ഷവർ കാർട്ടൻ. പലരും വീട്ടിൽ ബാത്ത്റൂമിൽ നല്ല തണുത്ത ഷവർ കര്‍ട്ടനുകൾ ഉപയോഗിക്കുന്നുണ്ട്.
എന്നാൽ ഇവ അലങ്കാരത്തിന് നല്ലതാണെങ്കിലും ഇവ പലപ്പോഴും ക്യാൻസറിനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്. കാരണം പിവിസി, വിഓസി എന്നിവ കൊണ്ടാണ് ഈ കർട്ടൻ നിര്‍മ്മിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ക്യാൻസർ സാധ്യത വർദ്ധിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.
കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇത് ക്യാൻസര്‍ സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട് എന്ന് പറയുന്നു.
ഹെയർ ഡൈ, അണ്ടർവയർ ബ്രാ, പ്രോസസ്ഡ് മീറ്റ് കൂടാതെ മാനസിക സമ്മർദ്ദം മൂലവും കാൻസർ വില്ലന്മാരാകുന്നു. ഇതൊന്നും പൂർണമായും ഉപേക്ഷിക്കാൻ പലപ്പോഴും സാധ്യമല്ല.
എങ്കിലും ഒരു പരിധി വരെ ഇവയെ അകറ്റി നിർത്താൻ നമുക്ക് സാധിക്കും. പുതു വർഷത്തിൽ പുത്തൻ തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ കാര്യങ്ങളും നിങ്ങളുടെ ശ്രദ്ധയിൽ ഉൾപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക