ബീഫ് ഇറച്ചി ആരോഗ്യത്തിന് ദോഷകരമണെന്നും നല്ലതാണെന്നുമുള്ള തരത്തിലുള്ള വാദങ്ങള്‍ നമ്മള് കേള്‍ക്കാറുണ്ട്. എന്നാല്‍ സത്യാവസ്ഥ എന്താണ് ? ബീഫ്
അഥവ മട്ടിറച്ചി ശരീരത്തിന് ഒരേസമയം ഗുണകരവും ദോഷവുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
ബീഫ് കഴിക്കുന്ന രീതിക്കനുസരിച്ചാണ് ഇത് നിര്‍ണയിക്കുന്നത്.
വൈറ്റമിന്‍ ബി, അയേണ്‍, സിങ്ക്, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു മാംസാഹാരമാണ് ബീഫ് ഇറച്ചി. ഇത് കുട്ടികളുടെ വളര്‍ച്ചയെ ഏറെ സഹായിക്കുന്നതാണ്. എന്നാല്‍ ഇത് പാകം ചെയ്ത് കഴിക്കുന്ന രീതിയില്‍ ശ്രദ്ധിക്കണം എന്നുമാത്രം.
ബീഫില്‍ അധികമായി എണ്ണ ഉപയോഗിച്ച് കഴിക്കുമ്ബോഴാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. എണ്ണയില്‍ വറുത്തു ബീഫ് കഴിക്കുന്നത് കുറക്കുന്നതാണ് നല്ലത്. ബീഫ് ഗ്രില്‍ ചെയ്ത് കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്.
ഇത്തരത്തില്‍ പാകം ചെയുമ്പോൾ ബീഫിലെ കോഴുപ്പ് ഇല്ലാതാവുകയും ശരീരത്തിന് ഗുണകരമായി മാറുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക