നെയില്‍പോളിഷ് പതിവായി ഉപയോഗിക്കുന്നവര്‍ ഇടയ്ക്ക് നഖങ്ങളെ സ്വതന്ത്രമായി വിടണം. നെയില്‍ പോളിഷ് ഉപയോഗിക്കാത്ത അവസരത്തില്‍ നാരങ്ങനീര് പുരട്ടുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.
മൂന്നുദിവസം കൂടുമ്പോൾ നഖങ്ങളുടെ അരിക് വെട്ടണം. നഖം ബ്ലെയ്ഡ് ഉപയോഗിച്ച് ഉരസരുത്. കെമിക്കലുകള്‍ ചേരാത്ത പ്രകൃതിദത്ത നെയില്‍പോളിഷ് അസെറ്റോണ്‍ ചേരാത്ത റിമൂവറുകളാണ്.
വിരല്‍ മുക്കാന്‍ പാകത്തിന് ചൂടാക്കിയ വെളിച്ചെണ്ണയില്‍, നഖം മുക്കിവെച്ചശേഷം ടൂത്ത്പിക്ക് കൊണ്ട് നെയില്‍പോളിഷ് നീക്കം ചെയ്യാം. ശേഷം, കോട്ടന്‍ തുണിയോ ടിഷ്യുപേപ്പറോ ഉപയോഗിച്ച് നഖം തുടച്ചുവൃത്തിയാക്കണം.
നന്നായി ഉണങ്ങിയ നെയില്‍പോളിഷിന് മുകളിലേക്ക് വീണ്ടും നെയില്‍പോളിഷ് ഇടുക. ഉടന്‍ തന്നെ ഒരു പേപ്പര്‍ടവ്വല്‍ ഉപയോഗിച്ച് തുടച്ചാല്‍ ആദ്യമുണ്ടായിരുന്ന നെയില്‍പോളിഷടക്കം നീക്കം ചെയ്യാം.
അസെറ്റോണ്‍ റിമൂവറുകള്‍ക്ക് സമാനമാണെങ്കിലും അത്യാവശ്യത്തിന്, പെര്‍ഫ്യൂം കോട്ടന്‍ തുണിയില്‍ മുക്കി നെയില്‍പോളിഷ് നീക്കം ചെയ്യാം. ഉടന്‍ തന്നെ ഒരു മൊയിസ്ചറൈസര്‍ ഉപയോഗിച്ചാല്‍ നഖം വരളുന്നത് തടയാം.
വെളിച്ചെണ്ണപോലെ തന്നെ വിറ്റാമിന്‍ ഇ ഓയിലുകളും നെയില്‍പോളിഷ് റിമൂവറായി ഉപയോഗിക്കാം.
ചൂടുവെള്ളം തുടര്‍ച്ചയായി ഉപയോഗിച്ചും നെയില്‍പോളിഷ് നീക്കംചെയ്യാം. അതിനുശേഷം എണ്ണയുപയോഗിച്ച് മൊയിസ്ചറൈസ് ചെയ്യാന്‍ മറക്കരുത്.
നാരങ്ങനീരും വിനാഗിരിയും നഖം വൃത്തിയാക്കാന്‍ ഫലപ്രദമാണ്. നല്ലഫലത്തിന് പലപ്രവശ്യം ഉപയോഗിക്കേണ്ടി വരാറുണ്ടെന്ന് മാത്രം.
കുറച്ച് ടൂത്ത്പേസ്റ്റും പകുതി നാരങ്ങയുടെ നീരും ചേര്‍ത്ത മിശ്രിതം നഖത്തില്‍ തേച്ചുപിടിപ്പിച്ചശേഷം നെയില്ബ്രഷുപയോഗിച്ച് ഉരച്ചുകഴുകണം. എത്ര ഉണങ്ങിപ്പിടിച്ച നെയില്പോളിഷാണെങ്കിലും നീക്കംചെയ്യാനാകും.
നെയില്‍ പോളിഷും റിമൂവറുമൊക്കെ ഉപയോഗിക്കുന്നതിന് മുന്‍പ് കൈകളിലും വിരലുകളിലും അല്പം ശ്രദ്ധവെക്കണം. വീട്ടില്‍ത്തന്നെ മാനിക്യൂര്‍ ചെയ്യാം.
ഒരു ബൗളില്‍ അല്പം ചൂടുവെള്ളമെടുത്ത് അതിലേക്ക് ഇന്തുപ്പും ചെറുനാരങ്ങയുടെ നീരും അല്പം ഷാമ്ബൂവും ചേര്‍ക്കുക. ഈ വെള്ളത്തില്‍ 20 മിനിറ്റ് കൈകള്‍ മുക്കിവെച്ചശേഷം വൃത്തിയാക്കാവുന്നതാണ്.
നെയില്ബ്രഷര്, ക്യൂട്ടിക്കിള്‍ കട്ടര്‍, ക്യൂട്ടിക്കിള്‍ പുഷര്‍, നെയില്‍ കട്ടര്‍, ബഫര്‍ എന്നിവയടങ്ങിയ മാനിക്യൂര്‍ പാക്കുകള്‍ വിപണിയില്‍ സുലഭമാണ്. അതുപയോഗിച്ച് കൈകള്‍ മനോഹരമാക്കാം.
നഖങ്ങളുടെ ഭാഗം വരണ്ടാണിരിക്കുന്നതെങ്കില്‍ എണ്ണയുപയോഗിച്ച് മസാജ് ചെയ്തശേഷം നെയില്ബ്രഷില് അല്പം സ്ക്രബ്ബെടുത്ത് കൈമുട്ടുവരെയുള്ള ഭാഗത്ത് ഉരസാം. മൃതകോശങ്ങള്‍ മാറ്റി കൈകളെ ഇത് മൃദുവാക്കും.
മാനിക്യൂറിന്റെ അവസാനം മൊയിസ്ചറൈസിങ് ക്രീമുപയോഗിച്ച് താഴെനിന്നും മുകളിലേക്ക് മസാജ് ചെയ്യണം. ആഴ്ചയില്‍ ഒരുതവണ മാനിക്യൂര്‍ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക