ആരാധകര്‍ ആരാധനയോടെ വിളിക്കുന്ന ഇളയ ദളപതിയുടെ ജീവിത സഖി ആദ്യമായി പൊതുവേദിയില്‍ ് വിജയ്യുടെ കുടുംബത്തെ പ്രേക്ഷകര്‍ ഏറെ കാണാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്. താരം പൊതു വേദികളില്‍ നിന്നു ഭാര്യയും കുടുംബത്തെയും ഉള്‍പ്പെടുത്താറില്ല .
ഇപ്പോഴിതാ ഒരു പൊതു വേദിയില്‍ ഭാര്യ സംഗീത എത്തിയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വേദിയിലെത്തി രണ്ടു വാക്ക് പറഞ്ഞ ശേഷമാണ് സംഗീത പോയത്. താരത്തെ ഇതു പോലെയുള്ള പൊതു വേദികളില്‍ കാണാന്‍ ഇനിയും തങ്ങള്‍ക്ക് ആഗ്രഹമുണ്ട് എന്നാണ് ഈ സംഭവത്തിനു ശേഷം ആരാധകര്‍ പറയുന്നത്. വീഡിയോ യൂട്യൂബിലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇളയ ദളപതി പോലെ തന്നെ സംഗീത വളരെ വിനയമുള്ള ആളാണെന്നും ആരാധകര്‍ വീഡിയോ കണ്ട ശേഷം പറയുന്നു. താരം വളരെ വിനയത്തോടെ കൂടിയാണ് സംസാരിച്ചത്. നടി സിമ്രാന് ആണ് താരത്തെ ചടങ്ങില്‍ കൊണ്ടു വന്നത്. വേദിയില്‍ വച്ച് സിമ്രാനെ കെട്ടിപ്പിടിക്കുകയും നന്ദി പറയുകയും ചെയ്ത ശേഷമാണ് സംഗീത മടങ്ങിയത് .ഒരു പ്രമുഖ തമിഴ് ചാനലിന്റെ അവാര്‍ഡ് വേദിയിലാണ് താരം എത്തിയത്. വണ്ടര്‍ വുമണ്‍ എന്ന പുരസ്കാരവും താരത്തിന് നല്‍കിയിരുന്നു. വിജയ് യ്ക്കും സംഗീതയ്ക്കും രണ്ടു മക്കളാണ്. പ്രണയിച്ചാണ് വിജയും സംഗീതയും വിവാഹിതരായത്. സിനിമയില്‍ സജീവമല്ലെങ്കിലും സംഗീതയ്ക്കും ആരാധകര്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക