എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന്റെ ബിഎസ്-6 എന്ജിന് പതിപ്പ് ജനുവരി7 ന് ഇന്ത്യന്‍ നിരത്തുകളിലെത്തും. ഫ്യുവല്‍ ഇഞ്ചക്ഷന് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയ ബിഎസ്-6 എന്‍ജിനിലുള്ള ക്ലാസിക് 350ന്റെ ബുക്കിങ്ങ് ആരംഭിച്ചു. 10,000 രൂപയാണ് അഡ്വാന്‍സ്. പുതിയ എന്‍ജിനിലേക്ക് മാറിയതോടെ ക്ലാസിക് 350-യുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. 2020 ക്ലാസിക് 350-ക്ക് മുന്‍ മോഡലിനെക്കാള്‍ 10,000 രൂപ അധികമാവും പുതിയ ബൈക്കിന്.
നിലവിൽ, റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ശ്രേണിക്ക് 1.46 ലക്ഷം രൂപയാണ് വില. എന്നാൽ പുതിയ എന്ജിനിലക്ക് മാറിയപ്പോൾ 1.64 ലക്ഷം രൂപയായി എക്സ്ഷോറൂം വില. ക്ലാസിക്ക് 350 ഗണ്‍മെറ്റല്‍ ഗ്രേ പതിപ്പിന് ഫാക്ടറി ഘടിപ്പിച്ച അലോയ് വീലുകള്‍ ലഭിക്കും. അതേസമയം സ്റ്റെല്‍ത്ത് ബ്ലാക്ക് പുതിയ കളര്‍ ഓപ്ഷനായി മോട്ടോര്‍സൈക്കിളില്‍ അവതരിപ്പിക്കും.
നേരത്തെ ക്ലാസിക്ക് 500 സീരീസുകളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. ഫാക്ടറിയില്‍ നിന്നുള്ള അലോയി വീലുകളും ചില സ്റ്റിക്കര്‍ നവീകരണങ്ങളും സ്റ്റെല്‍ത്ത് ബ്ലാക്ക് 350-യില്‍ ഉള്‍പ്പെടുത്തും. ബിഎസ്-6 നിലവാരത്തിലേക്ക് മാറിയ പതിപ്പിൽ 346 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്. 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമാണ് ഈ എന്ജിന് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.350 സിസി ക്ലാസിക്ക് സീരീസിൽ രണ്ട് പുതിയ നിറങ്ങളും അലോയ് വീലുകളും ഇടംപിടിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക