ദിവസവും മഞ്ഞള്‍ വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഗുണങ്ങള്‍ നിരവധിയാണ്. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു നുള്ള് മഞ്ഞള്‍ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി. ടോക്സിന് പുറം തള്ളാന്‍ ഇത് സഹായിക്കുന്നു. വേറെയും ഉണ്ട് ഗുങ്ങള്.
മഞ്ഞള്‍ രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത് രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ അതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ സംരക്ഷിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുകയും ആരോഗ്യകരമായ തിളക്കം നല്‍കുകയും ചെയ്യുന്നു.
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും മികച്ചതാണ് മഞ്ഞള്‍ വെള്ളം. പ്രത്യേകിച്ച് ജലദോഷം പതിവായി വരുന്നവര്‍ ദിവസവും ഒരു ഗ്ലാസ് മഞ്ഞള്‍ വെള്ളം കുടിക്കാവുന്നതാണ്. ശരീരത്തില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പ് അകറ്റാനും ദിവസവും മഞ്ഞള്‍ വെള്ളം കുടിക്കാവുന്നതാണ്.
മഞ്ഞള്‍ വെള്ളം കുടിച്ചാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മഞ്ഞള്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തപ്രവാഹത്തെ തടയുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക