സഹോദരന് അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായി നടന് ദിലീപ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. തട്ടാശ്ശേരി കൂട്ടം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മിക്കുന്ന ചിത്രത്തില്‍ അര്ജുന് അശോകന് ആണ് നായകന്.
ഈ പുതു വര്‍ഷത്തില്‍ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഞാന്‍ നിര്‍മ്മിച്ചു എന്റെ അനുജന് അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പരിചയപ്പെടുത്തുന്നു എന്ന കുറിപ്പുമായാണ് ദിലീപ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്
ഗണപതി, അനീഷ് , അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി ,ഷൈനി സാറ, തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക