ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ ‘മാതള തേനുണ്ണാന്‍’ ഗാനം താനാണ് ആലപിച്ചതെന്ന നടന് മോഹന്‍ലാലിന്റെ പരാമർശത്തിനെതിരെ ഗായകന് വി.ടി മുരളി. ഇന്നലെയാണ് മലയാളത്തിലെ പ്രമുഖ ടി.വി റിയാലിറ്റി ഷോയായ ബിഗ് ബോസ് അവതരണത്തിനിടെ നടന് മോഹന്‍ലാല്‍ ഗാനം താനാണ് ആലപിച്ചതെന്ന് നടനും റിയാലിറ്റി ഷോയുടെ ഭാഗവുമായ ധര്മജന് ബോള്‍ഗാട്ടിയോട് പറഞ്ഞത്.
മോഹന്‍ലാലാണ് ഗാനം ആലപിച്ചതെന്ന് പറഞ്ഞതോടെ വേദിയില്‍ നിന്നും വലിയ കരഘോഷമാണ് ഉയര്‍ന്നത്. 1985ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉയരും ഞാന്‍ നാടാകെ.
https://www.facebook.com/neetha.vt/videos/2812965328790838/
ഇന്നലെ പരിപാടി ടെലിവിഷനിലൂടെ കണ്ട ഗായകന് വി.ടി മുരളി മോഹന്‍ലാലിന്റെ അവകാശവാദത്തിനെതിരെ രംഗത്തുവരികയായിരുന്നു. ഇന്നലെ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് ‘മാതളത്തേനുണ്ണാൻ’ പാടുകയായിരുന്നു.
എന്നും പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ? എന്നും ഗായകന് വി.ടി മുരളി രോഷത്തോടെ ചോദിച്ചു.
മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
https://www.facebook.com/vt.murali.1/posts/179107176627885
പ്രതികരിക്കാൻ ഇവിടെ എഴുതുക