മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട അനുഭവമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്. സിനിമയിലെ സുരാജിന്റെ വൃദ്ധന്‍വേഷവും കുഞ്ഞനായ റോബോട്ടും ഒരേ പോലെ പ്രേക്ഷകരുടെ മനസ്സിലിടം നേടി. നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാള് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്.
https://www.facebook.com/surajofficialpage/photos/a.215184028692265/1173273999549925/?type=3
പക്ഷേ, സിനിമ പുറത്തിറങ്ങിയ ഇടനെ ആരാണീ റോബോര്‍ട്ട്, എവിടുന്നാണ് റോബോട്ടിനെ കൊണ്ടുവന്നത്, ആരാണീ റോബോട്ടിനെ ഉണ്ടാക്കിയത് എന്ന അന്വേഷണത്തിലായിരുന്നു ഓരോ പ്രേക്ഷകനും.. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി രണ്ടുമാസം കഴിഞ്ഞപ്പോള്‍ ആരായിരുന്നു ആ റോബോട്ട് എന്ന സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
https://www.facebook.com/sooraj.thelakkad/posts/2733458233382267
കോമഡി പരിപാടികളിലൂടെ പ്രേക്ഷകരുടെ ഓമനയായ സൂരജ് തേലക്കാടാണ് ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി വേഷമിട്ടത്. ടൈറ്റില്‍ കഥാപാത്രമാണെങ്കിലും സ്വന്തം മുഖം കാണിക്കാതെ അഭിനയിച്ച് ഒരു സിനിമ വിജയിപ്പിച്ചിരിക്കുകയാണ് ഈ കലാകാരന്.
സിനിമയുടെ ആസ്വാദനത്തിന് തടസ്സമാകരുതെന്ന് കരുതിയാണ് ഈ വിവരം ഇതുവരെ പുറത്തുവിടാതിരുന്നത് എന്നും അണിയറ പ്രവര്‍ത്തകര്‍ തുറന്നുപറയുന്നു. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലൂടെയാണ് അണിയറക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സൂരജിനെ റോബോട്ട് കുഞ്ഞപ്പനാക്കുന്നതിന്റെ മേക്കിംഗ് വീഡിയോയും ഇതിന്റെ കൂടെ പുറത്തുവിട്ടിട്ടുണ്ട്. തുടര്‍ന്ന് നിരവധി പേരാണ് സൂരജിന് അഭിനന്ദനവുമായി രംഗത്തെത്തിയത്.
https://www.facebook.com/GuinnessPakruOnline/photos/a.1207802069316947/2555884791175328/?type=3
ഇപ്പോഴിതാ സൂരജിന്റെ പ്രയത്നത്തെ കുറിച്ച് വെളിപ്പെടുത്ത്ി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ രഞ്ജിത്ത് മഠത്തില്‍. റോബോട്ടിന്റെ കോസ്റ്റ്യൂമില്‍ വേദന സഹിച്ച് ഞെരുങ്ങിയാണ് സൂരജ് ഇരുന്നതെന്നും അഞ്ചരക്കിലോയോളം ഭാരമായിരുന്നു സ്യൂട്ടിനെന്നും രഞ്ജിത്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു
https://www.facebook.com/ranjithmadathil.m.7/posts/2506589846117064
പ്രതികരിക്കാൻ ഇവിടെ എഴുതുക