നടനും നിര്‍മ്മാതാവുമായ മണിയന് പിള്ള രാജുവിന്റെ മകന് സച്ചിന് വിവാഹിതനായി. ഐശ്വര്യ പി നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന് പോറ്റി മുഖ്യ കാര്‍മികത്വം വഹിച്ചു. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
സുഹൃത്തുക്കള്‍ക്കും സിനിമാ-രാഷ്ട്രീയ-സാംസ്കാരികരംഗത്തെ പ്രമുഖര്‍ക്കുമായി ജനുവരി 19ന് തിരുവനന്തപുരത്ത് വച്ച് വിവാഹസല്‍ക്കാരം നടത്തും. സച്ചിന്റെ സഹോദരന് നിരഞ്ജ് അഭിനേതാവ് ആണ്.
https://www.facebook.com/IndianCinemaGalleryOfficial/videos/604375103690161/?t=0
വിവാഹത്തിനെത്തിയ താരങ്ങൾ ഇവരെല്ലാമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക