ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മുകളില്‍നിന്ന് ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ഇടപാടുകാര്‍ക്ക് ഇനി പണം പിന്‍വലിക്കാം.
ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ ആയ ‘ഐമൊബൈലി’ൽ നല്കുന്ന അഭ്യര്‍ത്ഥന വഴിയാണ് ഇതു സാധിക്കുക.
ലളിതവും സൗകര്യപ്രദവുമായ ഈ സേവനം ബാങ്കിന്റെ രാജ്യത്തെ 15000ത്തിലധികം വരുന്ന എടിഎമ്മുകളില്‍ ലഭ്യമാണ്.
ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പ്രതിദിന പരിധി 20,000 രൂപയാണ്.
ഡെബിറ്റ് കാര്‍ഡ് കൊണ്ടുനടക്കാന്‍ ആഗ്രഹിക്കാത്ത ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ ഈ സംവിധാനം സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക