31 കാരനായ ലിവര്‍പൂള്‍ സ്വദേശി ജേസന്‍ ഷെര്‍ഡണ്‍ തന്റെ ജീവനും ജീവിതവും തിരിച്ചുപിടിച്ചത് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്കിന്‍ വിഷന്‍ എന്ന ആപ്പിലൂടെയാണ്. മാരകമായ സ്കിന്‍ കാന്‍സര്‍ പിടികൂടിയ ജേസന്‍ സമയത്ത് അതെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത് ഈ ആപ്പാണ്.
2018 ലാണ് ഇതിന്റെ തുടക്കം. ഇടത്തെ കൈയില്‍ ചെറിയൊരു മറുക് വന്നതായിരുന്നു ആദ്യം ജേസന്‍ കണ്ട ലക്ഷണം. ജേസന്‍ ഇത് കാര്യമാക്കിയില്ലെങ്കിലും 12 മാസം കഴിഞ്ഞപ്പോള്‍ ഈ മറുകില്‍ വല്ലാത്ത നിറവ്യത്യാസം തോന്നിയതായി ശ്രദ്ധിച്ചു.
ഇതോടെയാണ് സ്കിന്‍ വിഷന്‍ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ജേസന്‍ പരിശോധന നടത്തിയത്. എന്നാല്‍ ഇത് അപകടസൂചനയാണെന്നും ഉടനെ ഡോക്ടറെ കാണണം എന്നുമാണ് ആപ് നല്കിയ റിപ്പോര്‍ട്ട്. ഇതോടെ ജേസന്‍ ഡോക്ടറെ കണ്ടു. പരിശോധനയില്‍ ജേസന്‍ മെലനോമ ഉണ്ടെന്നു കണ്ടെത്തി.
ചികിത്സ വൈകാതെ ലഭിച്ചതിനാല്‍ ജേസന്‍ ഇന്ന് കാന്‍സര്‍ ഫ്രീ ആണ്. ഇതിനു ജേസന്‍ നന്ദി പറയുന്നത് ആപ്പിനോടും.
സ്ഥിരമായി സണ്‍ സ്ക്രീന്‍ ലോഷന്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഒരിക്കലും സ്കിന്‍ കാന്‍സര്‍ വരുമെന്ന് ജേസന്‍ കരുതിയിരുന്നില്ല. എന്നാല്‍ stage 1A melanoma ആണ് തനിക്കെന്നു കണ്ടെത്തിയപ്പോള്‍ ഞെട്ടിപ്പോയെന്നു ജേസന്‍ പറയുന്നു.
ഒരുപക്ഷേ ഈ ആപ് ഇല്ലായിരുന്നെകില്‍ രോഗം സ്ഥിരീകരിക്കാന്‍ ഏറെ വൈകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക