ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയുടെ മകൻ വിവാഹിതനായി. നിരവധി സിനിമകളിൽ നായികമാർക്ക് ശബ്ദം നൽകിയ ആളാണ് ഭാഗ്യലക്ഷ്മി. ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം നടന്നത്.
തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യ ഹാളില്‍ വെച്ചായിരുന്നു ചടങ്ങുകൾ. നിരവധി ചലച്ചിത്ര നടി നടന്മാരും ചലച്ചിത്ര അണിയറ പ്രവർത്തകരും എത്തിയിരുന്നു. കൂടുതലും പഴയ കാല നായികമാരായിരുന്നു വേദിയിൽ നിറഞ്ഞത്.നടിമാരായ കെപിഎസി ലളിത, പാര്‍വതി, വിധുബാല, ഷാജി കൈലാസും ഭാര്യ ആനി, നടി മേനകയും ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും അമ്മയ്ക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.
വലിയ രീതിയിൽ തന്നെ ആണ് വിവാഹം നടത്തിയത്. നാനൂറിലേറെ സിനിമകളിൽ ഡബ്ബ് ചെയ്തിട്ടുള്ള ആർട്ടിസ്റ്റ് ആണ് ഭാഗ്യലക്ഷ്മി. അത് കൊണ്ട് തന്നെ വമ്പൻ പ്രമുഖർ ഉൾപ്പടെ ചടങ്ങിൽ പങ്കെടുത്തു. ഈ പുതുവർഷത്തിൽ നിരവധി താര വിവാഹങ്ങളാണ് നടക്കുന്നത്. പഴയ കാല നായികാ കാർത്തികയുടെ മകൻ മണിയൻപിള്ള രാജുവിന്റെ മകൻ എന്നിവരുടെ വിവാഹം നടന്നിട്ട് ഏറെ ദിനങ്ങൾ ആയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക