റെഫ്രിജറേറ്ററില്‍ പുതിയ പരീക്ഷണം നടത്തിയിരിക്കുകയാണ് സാംസങ്ങ്. തൈര് നിര്‍മിക്കാന്‍ സഹായിക്കുന്ന കര്‍ഡ് മാസ്ട്രോ റെഫ്രിജറേറ്ററാണ് സാംസങ്ങ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
വീടിനുള്ളിലെ സാധാരണ ഊഷ്മാവില്‍ തൈര് കട്ടിയാകാന്‍ കാലതാമസം ഉണ്ടാകും. ഇതിനുള്ള പരിഹാരമാണ് പുതിയ കര്‍ഡ് മാസ്ട്രോ മോഡലെന്ന് സാംസങ്ങ് പറയുന്നു. അഞ്ച് മുതല്‍ ആറു മണിക്കൂറിനുള്ളില്‍ തൈര് നിര്‍മിക്കാന്‍ റെഫ്രിജറേറ്റിന് കഴിയും. പാല് തൈര് ചേര്‍ത്ത് റെഫ്രിജറേറ്ററില്‍ വെച്ചാല്‍ റെഫ്രിജറേറ്റര്‍ സ്വയം ഫെര്മന്റേഷന് ചെയ്യും എന്നതാണ് ഇതിന്റെ സാങ്കേതികത.
സാംസങ്ങിന്റെ സ്മാര്‍ട്ട് കണ്‍വേര്‍ട്ടബിള്‍ 5- ഇന്‍- വണ്‍ ട്വിന്‍ കൂളിംഗ് സാങ്കേതികവിദ്യയോടുകൂടിയതാണ് പുതിയ റെഫ്രിജറേറ്റര്‍. 244 ലിറ്റര്‍, 265 ലിറ്റര്‍, 314 ലിറ്റര്‍, 336 ലിറ്റര്‍ ശേഷികളില്‍ ഇവ ലഭ്യമാണ്. 30,990-45,990 രൂപയാണ് റെഫ്രിജറേറ്ററിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക