മുംബൈ: അമിതാഭ് ബച്ചനോടൊപ്പം കല്യാണ്‍ ജൂവലേഴ്സിന്റെ പരസ്യ ചിത്രീകരണത്തിനായി സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചെത്തി. ഇതോടെ പല ഭാഷകളിലുള്ള സൂപ്പർ താരങ്ങളുടെ ഒത്തുചേരല്‍ കൂടിയായി ചിത്രീകരണം മാറി.
കല്യാണ്‍ ജൂവലേഴ്സിന്റെ ബ്രാന്‍ഡ് ആംബാസിഡര്‍ അമിതാഭ് ബച്ചനും, ജയാ ബച്ചനും, മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും, തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയും, കന്നഡ താരം ശിവരാജ് കുമാറും, തമിഴ് താരം പ്രഭു ഗണേശനും, ബോളിവുഡ് താരവും കല്യാണിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറുമായ കത്രീന കൈഫുമാണ് ഒന്നിച്ചെത്തിയത്.
പ്രശസ്ത ഛായാഗ്രാഹകനായ രവി വര്‍മ്മനാണ് പരസ്യ ചിത്രം ചിത്രീകരിച്ചത്. മള്‍ട്ടി സ്റ്റാര്‍ പരസ്യചിത്രം ഉടന്‍ തന്നെ റിലീസ് ചെയ്യും. മുംബൈയിൽ വച്ചായിരുന്നു പരസ്യത്തിന്റെ ചിത്രീകരണം.
https://www.facebook.com/theManjuWarrier/posts/1231034200437572
പ്രതികരിക്കാൻ ഇവിടെ എഴുതുക