കുളിച്ചുകൊണ്ട് ബൈക്കില്‍ യാത്ര ചെയ്യുന്ന യുവാക്കളുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വിയറ്റ്നാം സ്വദേശികളായ യുവാക്കളാണ് ഹെല്‍മറ്റില്ലാതെ അര്‍ധ നഗ്നരായി കുളിച്ചുകൊണ്ട് ബൈക്കില്‍ യാത്ര ചെയ്തത്.
ഒരാള്‍ ബൈക്ക് ഓടിക്കുകയും ഇരുവരുടേയും ഇടയില്‍ ഒരു ബക്കറ്റ് വെള്ളവും സോപ്പുമായ് മറ്റേയാള്‍ പുറകില്‍ ഇരിക്കുന്നത്. പുറകില്‍ ഇരിക്കുന്ന വ്യക്തി ബൈക്ക് ഓടിക്കുന്ന യുവാവിന്റെ തലയിലൂടെ വെള്ളം ഒഴിച്ചും സോപ്പ് തേച്ചു കൊടുത്തും കുളിപ്പിക്കുകയും സ്വയം കുളിക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ ബൈക്ക് ഓടിക്കുന്ന യുവാവ് ഒറ്റക്കൈകൊണ്ട് ബൈക്ക് നിയന്ത്രിച്ച് സോപ്പ് മുഖത്തും തലയിലും പതപ്പിച്ച് കളയുകയാണ്.
നിരവധി പേരാണ് ഇരുവരുടേയും പ്രവര്‍ത്തിയെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നടപടിയുമായി പോലീസും രംഗത്തെത്തി. ദൃശ്യങ്ങളില്‍ കാണുന്ന ബൈക്കിന്റെ നമ്ബര്‍ ഉപയോഗിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ഹെല്‍മെറ്റ്, കണ്ണാടി എന്നിവയും ഇന്‍ഷുറന്‍സ്, ലൈസന്‍സ് എന്നീ രേഖകളില്ലാതെയും അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ഇരുവര്‍ക്കുമെതിരെ മോട്ടോര്‍ വാഹന വരുപ്പ് 18 ലക്ഷം ഡോങ്(5500 രൂപ) പിഴ ചുമത്തി.
https://www.facebook.com/baogiaothong.vn/videos/169846770995125/?t=0
പ്രതികരിക്കാൻ ഇവിടെ എഴുതുക