പെൻസിൽ ഡ്രോയിങ്ങിൽ നിന്ന് തുടങ്ങി മ്യൂറൽ പെയിന്റിങ്ങിലും ആകർഷകമായ സ്റ്റിക്കർ ആർട്ടിലും പിന്നീട് സിനിമ എന്ന വലിയ കലാ ലോകത്തും തന്റെ കഴിവുകൾ എത്തിച്ചുകൊണ്ടിരിക്കുകയാണ് അനൂപ് ടോൺ എന്ന് അറിയപ്പെടുന്ന കണ്ണൂർ മണിയറിയിലുള്ള ഈ കലാകാരൻ.
മൂന്നാം വയസിൽ പെൻസിൽ കൊണ്ടും കരിക്കട്ടകൾ കൊണ്ടും വരച്ചു തുടങ്ങി. തുടർന്ന് തന്റെ ഉള്ളിലെ കലാകാരനെ മിനുസപ്പെടുത്തിയെടുക്കാൻ തന്റെ പിതാവായ കുഞ്ഞിരാമന്റെ സുഹൃത്ത് മുതൽ പല പ്രഗത്ഭരുടെയും ശിഷ്യണത്തിൽ അനൂപ് പ്രവർത്തിച്ചു.
https://youtu.be/lyNWVUAHxYw
കാരിക്കേച്ചർ, മ്യൂറൽ ആർട്ട്, ഇന്റീരിയർ ആര്ട്ട്, പോട്രെയ്റ്റ്, ഓയിൽ പെയിന്റിംഗ്, കാർട്ടൂണുകൾ, അക്രിലിക് ആര്ട്ട്, മോറോക്കാൻ ഡിസൈനുകൾ എന്നിങ്ങനെ നീളുന്നു അനൂപിന്റെ ചിത്രം വരയിലെ പ്രതേകതകൾ. അദ്ദേഹത്തിന്റെ ഈ കഴിവിന് പ്രോത്സാഹനം എന്ന തരത്തിൽ നിരവധി പുരസ്കാരങ്ങളും അനൂപിനെ തേടി എത്തിയിട്ടുണ്ട്.
അനൂപ് ഇന്ന് ടോൺ മീഡിയ എന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ഇതുമായി ബന്ധപെട്ടു ജോലി ചെയുകയാണ്. എല്ലാവരുടെയും സ്വപ്നമായ സിനിമ മേഖലയിലും തന്റെ കഴിവ് പ്രകടമാക്കാൻ അനൂപിന് സാധിച്ചിട്ടുണ്ട്. പനി എന്ന മലയാള ചിത്രത്തിന് വേണ്ടി ടൈറ്റിൽ ഡിസൈൻ ചെയ്ത്, സുഹൃത്തും ബന്ധുവുമായ സന്തോഷ് എളമ്പച്ചിയും അനൂപും ഒരുമിച്ചു പ്രവർത്തിച്ചു.
കാലം മാറുന്നതിനനുസരിച്ച് കലയിൽ വൈവിധ്യങ്ങളും ശൈലികളും രൂപം കൊള്ളുകയാണ്. അത് സ്വായക്തമാക്കി തന്റെ വിരലുകളിലൂടെ ലോകത്തിനു കാണിച്ചു കൊടുക്കുകയാണ് അനൂപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക