ഗൗതമിന്റെ രഥം എന്ന പുതിയ സിനിമയുടെ പ്രമോഷനു വേണ്ടി ഐടി സ്ഥാപനത്തിൽ നീരജ് എത്തി. തന്റെ ഭർത്താവ് തൊട്ടടുത്ത കോളജിൽ ഉണ്ടെന്ന് അറിഞ്ഞ ദീപ്തി ഓഫിസിൽ നിന്നും അവധിയും വാങ്ങി കാണികളിലൊരാളായി അവിടെ എത്തി.
തന്റെ ആരാധകരോട് വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വേറൊരാളെ കൂടി നിങ്ങൾക്കു പരിചയപ്പെടുത്താം എന്നു പറഞ്ഞ് നീരജ്, ദീപ്തിയെ വേദിയിലേയ്ക്കു ക്ഷണിക്കുന്നത്.
നീരജ് തന്നെയാണ് ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. തന്റെ പെട്ടന്നുള്ള ഈ വിളിയിൽ അവളുടെ ചമ്മൽ മുഖത്ത് കാണാമായിരുന്നുവെന്ന് നീരജ് കുറിച്ചു.
ഒരിടവേളയ്ക്കു ശേഷം നീരജ് നായകനായി എത്തുന്ന സിനിമയാണ് ഗൗതമിന്റെ രഥം. ഒരു നാനോ കാറിനെ ചുറ്റിപ്പറ്റി കഥപറയുന്ന രസകരമായ സിനിമയാണ് ഗൗതമിന്റെ രഥം.
പുണ്യ എലിസബത്ത് ആണ് നായിക. ചിത്രം ജനുവരി 31ന് തിയറ്ററുകളിലെത്തി.
https://www.instagram.com/p/B76FGbqlmZe/?utm_source=ig_embed&utm_campaign=embed_video_watch_again
പ്രതികരിക്കാൻ ഇവിടെ എഴുതുക