ആറ് മാസത്തിനുള്ളില്‍ വാട്സാപ്പ് പേ നിലവില്‍ വരുമെന്ന് ഫെയ്സ്ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. പണമിടപാട് നടത്താനുള്ള ഗൂഗിളിന്റെ ആപ്പായി ഗൂഗിള്‍ പേയ്ക്കാണ് ഇത് ഭീഷണി ഉയര്‍ത്തുന്നത്.
എന്നിരുന്നാലും ഫെയ്സ്ബുക്കിന് ഇന്ത്യയില്‍ പണമിടപാട് നടത്താനുള്ള ലൈസന്‍സ് ഇതുവരെ ലഭിച്ചിട്ടില്ല.
തങ്ങളുടെ പ്രൈവറ്റ് മെസേജിങ് സര്‍വീസുകളായ വാട്സ്ആപ്പിനെയും മെസഞ്ചറിനേയും സമന്വയിപ്പിക്കുന്ന പദ്ധതിയിലാണ് ഇപ്പോള്‍ ഫെയ്സ്ബുക്ക്. ഉപഭോക്താക്കള്‍ക്ക് ഇറങ്ങിച്ചെന്ന് ബിസിനസ് നടത്താനായുള്ള മാതൃകയിലാവും ഇത്.
“ഒരു ഫൊട്ടോ അയക്കുന്നത്രയും എളുപ്പത്തില്‍ പണമിടപാട് നടത്തുന്ന വാട്സ്ആപ്പ് പേയ്മെന്റ് ഇതിനായി നമ്മള് കൊണ്ടുവരുന്നുണ്ട്,” സക്കര്‍ബര്‍ഗ് പറഞ്ഞു.
“ഇതില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ട്. ആറ് മാസത്തിനുള്ളില്‍ ആദ്യപടിയായി കുറച്ചധികം രാജ്യങ്ങളില്‍ ഈ സേവനം ലഭ്യമാക്കണമെന്നാണ് ആഗ്രഹിക്കുന്നത്,” അനലിസ്റ്റുകളുമായി നടത്തിയ വാര്‍ഷിക കോണ്‍ഫറന്‍സില്‍ സക്കര്‍ബര്‍ഗ് പറഞ്ഞു.
ഗൂഗിള്‍ പേയിലെന്ന പോലെ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫെയ്സ് (യുപിഐ) ഉപയോഗിച്ചാവും വാട്സ്ആപ്പ് പേയും പ്രവര്‍ത്തിക്കുക. നാഷണല്‍ പയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ ഡിസൈന്‍ ചെയ്ത സംവിധാനമാണിത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയാണ് വാട്സ്ആപ്പ്. 400 ദശലക്ഷം പേരാണ് ഇന്ത്യയില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നത്.
വാട്സ്ആപ്പ് പെയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ലഭിക്കുകയാണ് എങ്കില്‍ ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ സേവനങ്ങള്‍ക്ക് മത്സരമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക