ഗാന്ധി നയിച്ച സ്വാതന്ത്ര്യ സമരം നാടകമായിരുന്നെന്ന് ബി.ജെ.പി നേതാവ്. അത്തരം ആളുകളെ എങ്ങനെ മഹാത്മാവ് എന്ന് വിളിക്കാന്‍ സാധിക്കുന്നു എന്നും മുന്‍കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയുമായ ആനന്ദ്കുമാര്‍ ഹെഗ്ഡേ പ്രസംഗിച്ചു.
ബെംഗളൂരുവില്‍ ഒരു പൊതുചടങ്ങില്‍വെച്ചാണ് ഹെഗ്ഡെ ഗാന്ധിക്കെതിരെ വിവാദപരാമര്‍ശം. സ്വാതന്ത്ര്യ സമരം മുഴുവന്‍ ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും പിന്തുണയോടെയുമാണ് അരങ്ങേറിയത്. ഒരു നേതാക്കളെയും പൊലീസുകാരുടെ മര്‍ദ്ദനമേറ്റിട്ടില്ല. അവരുടെ സ്വാതന്ത്ര്യസമരം ഒരു വലിയ നാടകമായിരുന്നു.
ബ്രിട്ടീഷുകാരുടെ അംഗീകാരത്തോടെ ഈ നേതാക്കള്‍ ഇത് അരങ്ങേറി. ഇത് ഒരു യഥാര്‍ത്ഥ പോരാട്ടമായിരുന്നില്ലെന്നും ഹെഗ്ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക