മെഗാസ്റ്റാര്‍ മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു. 100 കോടി നേടിയ പുലി മുരുകനും, മധുരരാജയ്ക്കും ശേഷം വൈശാഖും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നത് പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ‘ന്യൂയോര്‍ക്ക് ‘ എന്ന ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനായാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച യൂ ജി എം എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ മമ്മുട്ടിയോടൊപ്പം ഹോളിവുഡിലേയും മലയാളത്തിലെയും പ്രമുഖ താരങ്ങളാണ് അഭിനയിക്കുന്നത്. ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നവീന്‍ ജോണ്‍ ആണ്, ഇര എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കാലെടുത്തു വച്ച തിരക്കഥാകൃത്താണ് നവീന്‍ ജോണ്‍. ഹോളിവുഡില്‍ നിന്നുള്ള പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ ആണ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്കും വൈശാഖിനൊപ്പം എത്തുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക