പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തില്‍ നടന് ടൊവിനോ തോമസിനെതിരെ പരാതിയില്ലെന്ന് വിദ്യാര്‍ത്ഥി. മാനന്തവാടി മേരി മാതാ കേളജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് ടൊവിനോ വിദ്യാര്ത്ഥികൊണ്ട് കൂവിച്ചത്.
എന്നാല്‍ കോളേജില്‍ താരമെത്തിയ സന്തോഷം കൊണ്ടാണ് കൂവിയതെന്നും ഇരുവര്‍ക്കുമിടയിലുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്നമായതെന്നും വിദ്യാര്‍ത്ഥി അഖില്‍ പറഞ്ഞു. സ്റ്റേജില്‍ കയറി കൂവാന്‍ പറഞ്ഞപ്പോള്‍ എല്ലാവരുടെയും ഇടയില്‍ നാണംകെട്ടെന്നും എന്നാല്‍ പരാതി കൊണ്ടുക്കാനൊന്നും ഭാവമില്ലെന്നും അഖില്‍ 24ന്യൂസിനോട് പറഞ്ഞു.
കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടം മാനന്തവാടിയില്‍ നടത്തിയ പൊതുചടങ്ങിലാണ് ജില്ലാ കളക്ടറും സബ്ബ് കളക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോ വിദ്യാര്‍ത്ഥിയെ കൂവിച്ചത്.
സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായതോടെ ടൊവിനോയെ വിമര്‍ശിച്ചും പിന്തുണയേകിയും അനേകം പേര് രംഗത്തുവന്നു. നടനെതിരെ പരാതി നല്‍കുമെന്ന് കെ.എസ്.യുവും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി തന്റെ നിലപാട് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക