കോഴിക്കോട്: പ്രതിപക്ഷം ഭരണഘടന വായിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉത്തരവാദിത്തത്തെക്കുറിച്ച് എല്ലാവരും ബോധവാൻമാരാകണം. ഉത്തരവാദിത്തമില്ലാതെ സംസാരിക്കുന്നവരോട് പ്രതികരിക്കാനില്ല.
ഗവർണറുടെ ചുമതലയാണ് താൻ നിർവഹിക്കുന്നത്. ഇന്ത്യ ഒരു ബനാന റിപ്പബ്ലിക്ക് അല്ല. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെയാണ് കാണുന്നത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും കേരളം മികച്ച സംസ്ഥാനമാണ്.
സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്നതാണ് രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും പുരോഗതിക്ക് നല്ലതെന്നും ഗവർണർ പറഞ്ഞു.
കോഴിക്കോട്ട് ഗെസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക