തമിഴ് സിനിമാതാരം വിജയിനെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. ബിഗില്‍ സിനിമയുടെ നിര്‍മാണകമ്പനി ഓഫീസിലെ റെയ്ഡിന് പിന്നാലെയാണ് നടപടി. കടലൂര്‍ നെയ്വേലിയിൽ മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിങ് സ്ഥലത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്. വിജയിനെ ഉടൻ ചെന്നൈയില്‍ എത്തിക്കും.
എ.ജി.എസ്. എന്റര്ടെയ്ന്മെന്റ് നിര്‍മിച്ച വിജയിയുടെ ‘ബിഗില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പ്രൊഡ്യൂസറായ ഗോപുരം ഫിലിംസിന്റെ അന്‍പുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന നടക്കുന്നുണ്ട്.
വിജയിനെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക