വുഹാന്‍: കൊറോണ വൈറസ് പടരുന്ന ചൈനയില്‍ 21 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ കുമിങ്ങ് വിമാനത്താവളത്തിലാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നത്. 21 പേരില്‍ 15 പേരും പെണ്‍കുട്ടികളാണ്.
ഇവര്‍ ഡാലിയാന് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. തങ്ങള്‍ താമസിക്കുന്ന സ്ഥലത്തും കൊറോണ ബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, വിദേശ രാജ്യങ്ങളെല്ലാം കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് വിദ്യാര്‍ത്ഥികള്‍ക്കും വിനയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക