നിങ്ങളുടെ കൈ കാലുകളിലെ വെളുത്തതും വരണ്ടിളകുന്നതുമായ ചർമ്മം ഇതിൽ നിന്നെല്ലാം നിങ്ങളെ പിന്തിരിപ്പിക്കും. നിങ്ങളുടെ ചർമ്മത്തിന് മുകളിൽ അടിഞ്ഞുകൂടുന്ന മൃതകോശങ്ങളാണ് ഈ വരണ്ട ചർമ്മം.ഇത് വളരെക്കാലം നിലനിൽക്കില്ല.വളരെ ലളിതവും എളുപ്പവുമായ മാർഗത്തിലൂടെ കൈകാലുകളിലെ മൃതകോശങ്ങളെ എങ്ങനെ നീക്കം ചെയ്യാമെന്ന് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു
വെളിച്ചെണ്ണ
വെളിച്ചെണ്ണ ചെയ്യേണ്ടത് നിങ്ങളുടെ കാലിൽ കുറച്ചു വെളിച്ചെണ്ണ നന്നായി മസാജ് ചെയ്യുക.രാത്രി മുഴുവൻ അങ്ങനെ വിടുക.ചർമ്മം ഇതിനെ വലിച്ചെടുക്കും. വെളിച്ചെണ്ണയ്ക്ക് പകരം ബേബി ഓയിലോ,ഒലിവ് എണ്ണയോ ഉപയോഗിക്കാവുന്നതാണ്.ഏതാനും തുള്ളി ടീ ട്രീ ഓയിൽ ഇവയിൽ ചേർത്ത് ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കും. വെളിച്ചെണ്ണ ചർമ്മം മിനുസമാക്കാനും ഈർപ്പം നിലനിർത്താനും മികച്ച ഒന്നാണ്.ഏതാനും തവണ ഉപയോഗിക്കുമ്പോൾ തന്നെ ഇത് ചർമ്മത്തിലെ വരൾച്ചയും വിള്ളലും അകറ്റും.
ആപ്പിൾ സിഡാർ വിനാഗിരി
1/ 2 കപ്പ് ആപ്പിൾ സിഡാർ വിനാഗിരി , ഒരു ബക്കറ്റ് ചൂടുവെള്ളം ചെയ്യേണ്ടത് – ബക്കറ്റിലെ വെള്ളത്തിൽ വിനാഗിരി ഒഴിച്ച് യോജിപ്പിച്ച ശേഷം 15 -30 മിനിറ്റ് നിങ്ങളുടെ കാല് മുക്കി വയ്ക്കുക.അതിനു ശേഷം കാല് മാറ്റി കൈ ഉപയോഗിച്ച് ഉരസി വരണ്ട ചർമ്മത്തെ നീക്കുക.സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം മോയിസ്ച്യുറൈസർ പുരട്ടുക. ആപ്പിൾ സിഡാർ വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് ചർമ്മത്തിലെ വരണ്ട ചർമ്മത്തിന് കാരണമാകുന്ന മൃതകോശങ്ങളെ അകറ്റുന്നു.ആപ്പിൾ സിഡാർ വിനെഗർ ചർമ്മത്തിന്റെ പി എച് നിലനിർത്തുന്നതിനും ദീർഘനാളിലേക്ക് വരൾച്ച ഇല്ലാതാക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണ -പഞ്ചസാര സ്ക്രബ്
1/ 4 ബ്രൗൺ ഷുഗർ 4 -5 സ്പൂൺ വെളിച്ചെണ്ണ ഏതാനും തുള്ളി എസ്സെൻഷ്യൽ ഓയിൽ (നാരങ്ങാ,പെപ്പർ മിന്റ് ,ടീ ട്രീ ഓയിൽ ) ചെയ്യേണ്ടത് ഒരു ബൗളിൽ എല്ലാ ചേരുവകളും യോജിപ്പിക്കുക.നിങ്ങളുടെ കാലിൽ പുരട്ടിയ ശേഷം വൃത്താകൃതിയിൽ ഏതാനും നിമിഷം സ്ക്രബ് ചെയ്യുക.അതിനു ശേഷം ചെറു ചൂട് വെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകുക. ബ്രൗൺ ഷുഗറിന് ചർമ്മത്തിലെ മൃതകോശങ്ങളെ എളുപ്പത്തിൽ നീക്കാനുള്ള കഴിവുണ്ട്.കൂടാതെ ഇത് ചർമ്മത്തെ മൃദുവാക്കുകയും ചെയ്യും.വെളിച്ചെണ്ണ ഒരു മോയിസ്ച്യുറൈസർ ആയി പ്രവർത്തിക്കുകയും വരൾച്ച മാറ്റി കോശങ്ങൾക്ക് എസ്സെൻഷ്യൽ ഫാറ്റി ആസിഡ് നൽകുകയും ചെയ്യുന്നു.
തേൻ
തേൻ കാലിൽ പുരട്ടി ഏതാനും നിമിഷം മസാജ് ചെയ്ത ശേഷം 10 മിനിറ്റ് വച്ചിരിക്കുക.അതിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകുക. തേനിന് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താനുള്ള കഴിവുണ്ട്. കൂടാതെ വരണ്ട ചർമ്മത്തിനാവശ്യമായ പോഷകങ്ങൾ നൽകാനും സാധിക്കും.ഇത് ആന്റി ഓക്സിഡന്റ് ആയും ചർമ്മത്തെ പുനർജീവിപ്പിക്കുന്ന ഒരു ഘടകമായും പ്രവർത്തിക്കുന്നു.
ബേക്കിങ് സോഡ
ആവശ്യമുള്ളവ 1 കപ്പ് ബേക്കിങ് സോഡാ ഒരു ടബ്ബ് ചൂട് വെള്ളം പ്യൂമിസ് സ്റ്റോൺ ടബിലെ ചൂട് വെള്ളത്തിൽ ബേക്കിങ് സോഡാ ചേർത്തശേഷം 20 മിനിറ്റ് കാല് മുക്കി വയ്ക്കുക. കാല് മാറ്റിയ ശേഷം പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് ഉരസുക. എല്ലാ മൃതകോശങ്ങളും നന്നായി കഴുകിക്കളയുക. ഈ ലേഖനത്തിലെ മറ്റു പ്രതിവിധികളെപ്പോലെ തന്നെ ബേക്കിങ് സോഡയും മൃതകോശങ്ങളെ അകറ്റാൻ മികച്ച ഒന്നാണ്.ഇത് ചർമ്മത്തെ മൃദുവാക്കുന്നു.ഒപ്പം നല്ലൊരു ആന്റി ഇൻഫ്ളമേറ്ററിയുമാണ്.
വാസ്ലിൻ
വാസ്ലിൻ സോക്സ് ചെയ്യേണ്ടത് കാല് നന്നായി കഴുകി ഉണക്കുക. വാസ്ലിൻ നന്നായി പുരട്ടി മസാജ് ചെയ്യുക. പെട്രോളിയം ജെല്ലി ആഗീരണം ചെയ്യാൻ വയ്ക്കുക. രാത്രി മുഴുവൻ സോക്സ് ധരിക്കുക. വാസ്ലിനിലെ പെട്രോളിയം ജെല്ലി ചർമ്മത്തിലെ വരൾച്ച മാറ്റി ഈർപ്പം നിലനിർത്തുന്നു. ഇത് ചർമ്മത്തെ എളുപ്പത്തിൽ മൃദുവാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക